മുക്കുപണ്ട തട്ടിപ്പ്: മുഖ്യസൂത്രധാരന്‍ അറസ്റ്റില്‍

മുക്കുപണ്ട തട്ടിപ്പ്: മുഖ്യസൂത്രധാരന്‍ അറസ്റ്റില്‍

തേഞ്ഞിപ്പലം: സൗത്ത് ഇന്ത്യന്‍ ബാങ്ക് ചേളാരി ശാഖയിൽ മുക്കുപണ്ടം പണയം വെച്ച് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ മുഖ്യസൂത്രധാരന്‍ അറസ്റ്റില്‍. പുളിക്കല്‍ ആന്തിയൂര്‍കുന്ന് സ്വദേശി ഫര്‍സാന മന്‍സിലില്‍ പി.സി. മുജീബ് റഹ്മാനാണ് (44) തേഞ്ഞിപ്പലത്ത് പിടിയിലായത്.

പുത്തൂര്‍ പള്ളിക്കലിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ നിന്നാണ് ഇയാൾ പിടിയിലായത്. 23 ഗ്രാം മുക്കുപണ്ടം പണയം വെച്ചാണ് പണം തട്ടിയത്. ഇയാള്‍ക്കെതിരെ കൊണ്ടോട്ടി, വാഴക്കാട്, കാടാമ്പുഴ, തിരൂരങ്ങാടി, തിരൂര്‍, കരുവാരകുണ്ട്, മഞ്ചേരി, കരിപ്പൂര്‍, കോഴിക്കോട് പന്തീരാങ്കാവ്, താമരശ്ശേരി, നടക്കാവ്, ഫറോക്ക് എന്നിവിടങ്ങളിലും സമാന തട്ടിപ്പിന് കേസുണ്ട്.

മറ്റുള്ളവരുമായി സൗഹൃദമുണ്ടാക്കി അവരെയും സുഹൃത്തുക്കളെയും തന്ത്രപൂർവം ഉപയോഗിച്ച് മുക്കുപണ്ട തട്ടിപ്പ് നടത്തുകയായിരുന്നു പ്രതിയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. നടപടിക്രമങ്ങള്‍ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി.

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!