തിരുവമ്പാടി: വെടിയുണ്ടകളുമായി യുവാവ് പൊലീസ് പിടിയിൽ. തിരുവമ്പാടി പാമ്പിഴഞ്ഞപാറ സ്വദേശി ആനന്ദ് രാജ് (46)നെയാണ് തിരുവമ്പാടി ഇൻസ്പെക്ടർ അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് പിടികൂടിയത്. തോക്കിൽ ഉപയോഗിക്കുന്ന 16 വെടിയുണ്ടകളും 755 മെറ്റൽ ബാളുകളുമാണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നത്. ആയുധ നിയമപ്രകാരമാണ് കേസെടുത്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് വെടിയുണ്ടകൾ കണ്ടെത്തിയത്. നായാട്ട് ആവശ്യത്തിനാണ് വെടിയുണ്ടകൾ ഉപയോഗിച്ചിരുന്നതെന്നാണ് പൊലീസ് നൽകുന്ന സൂചന. പ്രതിയെ താമരശ്ശേരി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.