കോഴിക്കോട് വാഹനാപകടത്തിൽ രണ്ട് വിദ്യാർഥികൾ മരിച്ചു

കോഴിക്കോട് വാഹനാപകടത്തിൽ രണ്ട് വിദ്യാർഥികൾ മരിച്ചു

കോഴിക്കോട്: കോഴിക്കോട് വാഹനാപകടത്തിൽ രണ്ട് വിദ്യാർഥികൾ മരിച്ചു. പാലക്കാട് മണ്ണാർക്കാട് സ്വദേശികളും അക്കൗണ്ടിങ് വിദ്യാർഥികളുമായ ഫായിസ് അലി (22), സുഹൃത്ത് ഫർസാൻ സലാം (22) എന്നിവരാണ് മരിച്ചത്.

പുലർച്ചെ മൂന്നരയോടെ നടക്കാവ് ഇംഗ്ലീഷ് പള്ളിക്ക് സമീപമാണ് അപകടം നടന്നത്. ഇവർ സഞ്ചരിച്ച ബൈക്കിൽ കെ.എസ്.ആര്‍.ടി.സി ബസ് ഇടിക്കുകയായിരുന്നു.ചെറിയ റോഡിൽ നിന്ന് പ്രധാന റോഡിലേക്ക് ബൈക്ക് കടക്കുന്നതിനിടെയാണ് സംഭവം.

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!