താമരശ്ശേരി: പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ച വ്യാജ സിദ്ധൻ അറസ്റ്റിൽ. പുതുപ്പാടി ഈങ്ങാപ്പുഴ ഏലഞ്ചേരി കളത്തിൽ അൻവർ സാദത്തിനെയാണ് (45) താമരശ്ശേരി ഡിവൈ.എസ്.പി പ്രമോദ് അറസ്റ്റ് ചെയ്തത്. വയനാട് പടിഞ്ഞാറത്തറ സ്വദേശിയായ അൻവർ സാദത്ത് ഏഴു വർഷത്തോളമായി ഈങ്ങാപ്പുഴയിൽ സിദ്ധൻ ചമഞ്ഞ് ചികിത്സ നടത്തിവരുകയാണെന്ന് പൊലീസ് പറഞ്ഞു.
വീട്ടിൽ ചികിത്സക്കായെത്തിയ വയനാട് സ്വദേശിയായ വിദ്യാർഥിനിയെ പതിമൂന്ന് വയസ്സുള്ളപ്പോൾ പീഡിപ്പിച്ചുവെന്നാണ് പരാതി. ഇപ്പോൾ പതിനഞ്ച് വയസ്സായ പെൺകുട്ടി കൗൺസിലിങ്ങിനിടെയാണ് സംഭവം സ്കൂൾ അധികൃതരോട് വെളിപ്പെടുത്തിയത്. ചൈൽഡ് ലൈൻ മുഖേന പൊലീസിന് ലഭിച്ച പരാതിയിൽ പോക്സോ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.