പയ്യോളി: 18 ദിവസമായി ഇരിങ്ങൽ സർഗാലയയിൽ നടന്ന പതിനൊന്നാമത് അന്താരാഷ്ട്ര കലാ കരകൗശല മേളക്ക് പ്രൗഢഗംഭീര സമാപനം. ഉത്തരമേഖല ഐ.ജി കെ. സേതുരാമൻ മുഖ്യാതിഥിയായി. പയ്യോളി നഗരസഭ ചെയർമാൻ വി. കെ. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു.
മേളയിൽ പങ്കെടുത്തവർക്കുള്ള ശില്പഗുരു പുരസ്കാരവും വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെച്ചവർക്കുള്ള പുരസ്കാരങ്ങളും സി.ഇ.ഒ പി.പി. ഭാസ്കരൻ വിതരണം ചെയ്തു. മേളയുടെ മികച്ച കവറേജിനുള്ള മാധ്യമ പുരസ്കാരങ്ങൾ സി.എം. മനോജ് നമ്പ്യാർ, ടി. ഖാലിദ് , ദീപക് ധർമടം, യു.പി. ജലീൽ, സുശാന്ത് വടകര എന്നിവർ ഏറ്റുവാങ്ങി.
കോഴിക്കോട് വിമാനത്താവളം ഡയറക്ടർ ശേഷാദ്രിവാസം സുരേഷ്, 122 ഇൻഫൻട്രി ബറ്റാലിയൻ ടി.എ മദ്രാസ് യൂനിറ്റ് കോഴിക്കോട് കേണൽ ഡി. നവീൻ ബെൻജിത്ത്, കാലിക്കറ്റ് ചേംബർ ഓഫ് കോമേഴ്സ് പ്രസിഡന്റ് വിനീഷ് വിദ്യാധരൻ, സമഗ്രശിക്ഷ കേരള പ്രോഗ്രാം ഓഫിസർ ഡോ. ബി. ഷാജി, എൻ.ടി. അബ്ദുറഹ്മാൻ, സബീഷ് കുന്നങ്ങോത്ത്, അഡ്വ. എസ്. സുനിൽ മോഹനൻ, സി.പി. സദഖത്തുല്ല, എ. കെ. ബൈജു എന്നിവർ സംസാരിച്ചു. സർഗാലയ ജനറൽ മാനേജർ ടി.കെ. രാജേഷ് സ്വാഗതവും ഹോസ്പിറ്റാലിറ്റി മാനേജർ എം.ടി. സുരേഷ് ബാബു നന്ദിയും പറഞ്ഞു .