ധനസഹായത്തിന് അപേക്ഷിക്കാം
കോഴിക്കോട്∙ സർക്കാർ, ഗവ. എയ്ഡഡ്, സ്വാശ്രയ സ്ഥാപനങ്ങളിൽ സർക്കാർ മെറിറ്റ് സീറ്റിൽ പ്രഫഷനൽ കോഴ്സുകൾക്ക് പഠിക്കുന്ന വിധവകളുടെ മക്കൾക്ക് ട്യൂഷൻ ഫീസ്, ഹോസ്റ്റൽ ഫീസ്, മെസ് ഫീസ് എന്നിവ വനിത ശിശു വികസന വകുപ്പ് നൽകുന്നു. കുടുംബത്തിന്റെ വാർഷിക വരുമാനം 3 ലക്ഷം രൂപയിൽ കവിയരുത്. ബ്ലോക്ക് തല ശിശുവികസന പദ്ധതി ഓഫിസർമാർക്ക് ഓൺലൈൻ വഴി അപേക്ഷ നൽകണം. 0495 2370750