ജഗദ് ഗുരു സത്യാനന്ദ സരസ്വതിയുടെ 88 ജന്മദിനം കോഴിക്കോട് പന്തീരങ്കാവിൽ ഉള്ള സദ്ഗുരു ആശ്രമത്തിൽ വച്ച് ആഘോഷിച്ചു..കാലത്ത് ഗണപതി ഹോമത്തോട് കൂടി വിളക്ക് പൂജ, സൽസംഗം അന്നദാനത്തോടുകൂടി പരിപാടി സമാപിച്ചു. ജയന്തിയുടെ കാര്യപരിപാടി ഹനുമാൻ സേന സംസ്ഥാന ചെയർമാൻ എ.എം ഭക്തവത്സലൻ ഉദ്ഘാടനം ചെയ്തു.
ഹിന്ദു സമൂഹം നേരിടുന്ന വെല്ലുവിളികളെ ചെറുത്തു തോൽപ്പിക്കാൻ സത്യാനന്ദ സരസ്വതി സ്വാമികളുടെ പാത തുടർന്നാൽ മതിയെന്നും, “ജാതികൾക്കതീതമായി പാർട്ടികൾക്കതീതമായി ഹൈന്ദവരെ ഉണരുവിൻ ഉയരുവിൻ” എന്ന ആപ്തവാക്യം ഓരോ ഹിന്ദുവും പ്രാവർത്തികമാക്കണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
മഠധിപതി മുരളീധരസ്വാമികൾ അനുഗ്ര പ്രഭാഷണം നടത്തി… ഗിരീഷ് സ്വാമി ചെങ്ങോട്ടുകോണം അർച്ചനക്കും ,വിളക്ക് പ്പൂജക്കും നേതൃത്വം നൽകി. ഹനുമാൻ സേന സംസ്ഥാന വൈസ് ചെയർമാൻ സുനിൽകുമാർ, എം രാജഗോപാൽ വണ്ടൂർ, കെ പി ചന്ദ്രൻ, ദയാനന്ദൻ വെന്നിയൂർ, വിജയൻ, ചെട്ടിപ്പടി തുടങ്ങിയവർ നേതൃത്വം നൽകി,
ചന്ദ്രദാസൻ അമൃതപുരി മുഖ്യ അതിഥിയായിരുന്നു.. ഓ കൃഷ്ണൻ, കെ എം സുഷമ, ശശിധരസ്വാമികൾ, വയനാട്, ശ്യാമള, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ സുരേന്ദ്രൻ സ്വാഗതവും, ഹരീഷ് ഇയ്യാപാടി നന്ദിയും രേഖപ്പെടുത്തി