
ബേപ്പൂർ: ഭർത്താവ് ഉപേക്ഷിച്ച യുവതിയുടെ സ്വർണവും പണവും പിതാവിന്റെ ബന്ധുക്കൾ തട്ടിയെടുത്തതായി ബേപ്പൂർ പൊലീസിൽ പരാതി. നടുവട്ടം പ്രഭാത് ഹൗസിൽ പരേതനായ എം.കെ. കൃഷ്ണദാസിന്റെ മകൾ മാധവിക്കുട്ടിയുടെ (35) സ്വർണവും പണവും തട്ടിയെടുക്കുകയും മനോരോഗിയാക്കി സ്വകാര്യ ആശുപത്രിയിൽ മാസങ്ങളോളം നിർബന്ധ ചികിത്സ നടത്തിയെന്നുമാണ് പരാതി. പരാതിയിൽ ബേപ്പൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തെങ്കിലും തുടർനടപടിയില്ലാത്തതിനാൽ മനുഷ്യാവകാശ കമീഷനിലും യുവതി പരാതി നൽകിയിട്ടുണ്ട്.