പൊളിച്ചുനീക്കിയ വായനശാലക്ക് പുതിയ കെട്ടിടം സ്ഥാപിക്കാൻ അദാലത്തിലൂടെ അനുമതി

പൊളിച്ചുനീക്കിയ വായനശാലക്ക് പുതിയ കെട്ടിടം സ്ഥാപിക്കാൻ അദാലത്തിലൂടെ അനുമതി

പ​യ്യോ​ളി: ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി പൊ​ളി​ച്ചു​മാ​റ്റി​യ വാ​യ​ന​ശാ​ല​ക്ക് പു​തി​യ കെ​ട്ടി​ടം സ്ഥാ​പി​ക്കാ​ൻ സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി. വ​ർ​ഷ​ങ്ങ​ളോ​ളം പ​ഴ​ക്ക​മു​ണ്ടാ​യി​രു​ന്ന അ​യ​നി​ക്കാ​ട് റി​ക്രി​യേ​ഷ​ൻ സെ​ന്റ​ർ ഗ്ര​ന്ഥാ​ല​യം ആ​ൻ​ഡ് വാ​യ​ന​ശാ​ല​ക്കാ​ണ് കെ​ട്ടി​ടം നി​ർ​മി​ച്ചു​ന​ൽ​കാ​ൻ അ​നു​മ​തി​യാ​യ​ത്.

കൊ​യി​ലാ​ണ്ടി ടൗ​ൺ​ഹാ​ളി​ൽ ശ​നി​യാ​ഴ്ച ന​ട​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ ‘ക​രു​ത​ലും കൈ​ത്താ​ങ്ങും’ അ​ദാ​ല​ത്തി​ലൂ​ടെ​യാ​ണ് അ​നു​മ​തി ല​ഭി​ച്ച​ത്. കെ​ട്ടി​ടം ന​ഷ്ട​പ്പെ​ട്ട​തി​ന്റെ ഭാ​ഗ​മാ​യി പ​യ്യോ​ളി ന​ഗ​ര​സ​ഭ​ക്ക് ല​ഭി​ച്ച തു​ക ഉ​പ​യോ​ഗി​ച്ച് പ​ക​രം സ്ഥ​ലം ക​ണ്ടെ​ത്തി പു​തി​യ കെ​ട്ടി​ടം നി​ർ​മി​ച്ചു​ന​ൽ​കാ​ൻ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​നും സെ​ക്ര​ട്ട​റി​ക്കും അ​ദാ​ല​ത്തി​ലൂ​ടെ നി​ർ​ദേ​ശം ന​ൽ​കി.

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!