സ്വകാര്യ ബസുകളിൽ അംഗീകൃത കാർഡ് ഇല്ലാത്ത വിദ്യാർഥികൾക്ക് ഇന്നു മുതൽ കൺസഷൻ അനുവദിക്കില്ല. ആർടിഒയുടെ നേതൃത്വത്തിൽ പാരലൽ കോളജ് അസോസിയേഷൻ, ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. എല്ലാ പാരലൽ കോളജ് വിദ്യാർഥികൾക്കും ആവശ്യമായ കൺസഷൻ കാർഡുകൾ ഇതിനകം നൽകിക്കഴിഞ്ഞു. യാത്രാ സമയത്തു കാർഡുകൾ നിർബന്ധമായും കരുതണമെന്നും ആർടിഒ അറിയിച്ചു.