പേരാമ്പ്ര: പേരാമ്പ്ര ബഡ്സ് സ്കൂളിൽ ബ്രസീലിൽനിന്നുള്ള ഏഴംഗ സംഘം സന്ദർശനം നടത്തി. ബ്രസീലിയൻ ഫോക്ലോർ ആൻഡ് പോപുലർ ആർട്സ് ഫെസ്റ്റിവൽ ഓർഗനൈസേഷൻസ് (അബ്രാഷ്ഓഫ്) പ്രതിനിധികളാണ് സന്ദർശനം നടത്തിയത്. പേരാമ്പ്രയിലെ ‘ഇലാസിയ’ എക്സ്പോർട്ട് കമ്പനിയുമായി സഹകരിച്ചാണ് സന്ദർശനം.
അബ്രാഷ് ഓഫ് യുനൈറ്റഡ് നാഷൻസിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. യുനൈറ്റഡ് നാഷൻസ് കൾച്ചർ ഓഫ് പീസ് പദ്ധതിയുടെ ഭാഗമായി പേരാമ്പ്രയിൽ നടന്ന സംഗമത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. കെ. പ്രമോദ് ‘ഇലാസിയ’യുടെ പേരാമ്പ്ര ബഡ്സ് സ്കൂളിനുള്ള അംഗീകാരം ഏറ്റുവാങ്ങി.
പരിപാടിയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. എം. റീന, ഇലാസിയ സി.ഇ.ഒ ഡോ. ഫ്രെൽബിൻ, റെഷീദ്, വിവിയൻ അസേം, കാമില ലിയാൽ റോസ്, മിനി പൊൻപാറ, ശ്രീലജ പുതിയെടുത്ത്, കെ.കെ. പ്രേമൻ, വിനോദൻ തിരുവോത്ത്, റസ്മിന തങ്കേക്കണ്ടി, കെ. ടി. രാമദാസൻ , കെ. ടി. ബാലകൃഷ്ണൻ, പ്രജുല ടീച്ചർ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.