
ചേവായൂർ: ജാമ്യത്തിലിറങ്ങി കോടതിയിൽ ഹാജരാകാതെ എറണാകുളത്തേക്ക് കടന്ന പ്രതി പിടിയിൽ. കാക്കൂർ തറോൽ വീട്ടിൽ പ്രസൂൺ കുമാർ (46) ആണ് പിടിയിലായത്. കൺസ്ട്രക്ഷൻ കോൺട്രാക്ടറായിരുന്ന പ്രതി പണമിടപാടുമായി ബന്ധപ്പെട്ട് 2015ൽ ചേവായൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റിലായിരുന്നു.
ജാമ്യത്തിലിറങ്ങിയ ശേഷം കോടതിയിൽ ഹാജരാവാതെ പ്രതി എറണാകുളത്തേക്ക് താമസം മാറ്റുകയും അവിടെ ജോലി ചെയ്തുവരുകയുമായിരുന്നു. പ്രതി എറണാകുളത്തുണ്ടെന്ന് മനസ്സിലാക്കി ചേവായൂർ സ്റ്റേഷനിലെ എസ്.സി.പി.ഒമാരായ സന്ദീപ് സബാസ്റ്റ്യൻ, രാകേഷ് എന്നിവരാണ് പിടികൂടിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.