മെഡിസെപ് ഗുണഭോക്താക്കൾക്കായി മലബാർ ഐ ഹോസ്പിറ്റലിൽ തിമിരരോഗ നിർണയ ക്യാമ്പ്
കോഴിക്കോട്: മലബാർ ഐ ഹോസ്പിറ്റൽ മെഡിസെപ് ഗുണഭോക്താക്കൾക്കായി ഞായറാഴ്ച രാവിലെ ഒൻപത് മണിമുതൽ ഉച്ചയ്ക്ക് ഒരുമണിവരെ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഈ മാസം ഒൻപതിന് നടത്തിയ ക്യാമ്പിൽ തിരക്കുകാരണം പരിശോധന നടത്താൻ സാധിക്കാത്തവർക്ക് ഞായറാഴ്ച ക്യാമ്പിൽ പങ്കെടുക്കാം. സമ്പൂർണ തിമിര, റെറ്റിന, കോർണിയ രോഗങ്ങളുടെ പരിശോധനയും 70 വയസ്സിന് മുകളിലുള്ളവർക്ക് സൗജന്യ കണ്ണടയും ലഭ്യമാക്കും. പ്രോസിഡറുകൾക്കും കണ്ണടകൾക്കും കൂടാതെ മെഡിസെപ്പിലൂടെ ലഭ്യമാകാത്ത ചികിത്സയ്ക്കും പ്രത്യേക ഇളവുകൾ ഉണ്ടായിരിക്കും. മെഡിസെപ് അംഗങ്ങൾക്ക് എല്ലാദിവസവും പരിശോധന സൗജന്യമാണ്. ബുക്കിങ്ങിന്: 9091221122/ 04954088220 / 04954088221