വടകരയിൽ കണ്ണൂർ സ്വദേശി ഓട്ടോയിൽ മരിച്ച നിലയിൽ

വടകരയിൽ കണ്ണൂർ സ്വദേശി ഓട്ടോയിൽ മരിച്ച നിലയിൽ

വടകര: വടകരയിൽ യുവാവിനെ ഓട്ടോയിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശിയായ ഷാനിഫ് നിസിയാണ് മരിച്ചത്. 

വടകര ജെ.ടി റോഡിൽ നിർത്തിയിട്ട ഓട്ടോ​യിലാണ് യുവാവിനെ ബോധരഹിതനായി കണ്ടത്. നാട്ടുകാരാണ് ആദ്യം കണ്ടത്. തുടർന്ന്  ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

അമിത മയക്കുമരുന്ന് ഉപയോഗമാണ് മരണകാരണമെന്ന് കരുതുന്നു. സംഭവസ്ഥലത്തുനിന്ന് സിറിഞ്ച് അടക്കമുള്ള വസ്തുക്കൾ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. വടകര കല്ലേരിയിലാണ് ഷാനിഫ് വിവാഹം കഴിച്ചത്.

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!