ഉള്ളിയേരി : ഉള്ളിയേരി ഗ്രാമ പഞ്ചായത്തിലെ വിവിധ കാർഷിക തൊഴിലാളി ജീവന മേഖലകളുടെയും , കലാ-സാംസ്കാരിക സാമൂഹിക രാഷ്ട്രീയ മേഖലകളിലേയും വ്യാപാരികൾ, വിദ്യാർത്ഥികൾ, അധ്യാപകർ, യുവജനങ്ങൾ . വനിതകൾ വയോജനങ്ങൾ എന്നീ വിഭാഗങ്ങളുടെയും സാംസ്കാരിക ഉത്സവമായിട്ടാണ് ഫെസ്റ്റ് 2023 ഏപ്രിൽ 24 മുതൽ 30 വരെ നടക്കുന്നത്.
ഏഴു ദിവസത്തെ സാംസ്കാരിക ഉത്സവും ഒരു മാസത്തെ വ്യാപാര ഉത്സവവും ഫെസ്റ്റിന്റെ ഭാഗമായി നടക്കുകയാണ്. സ്വാഗത സംഘ രൂപീകരണ യോഗത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് അജിത സ്വാഗതം വഹിച്ചു. പ്രശസ്ത സാഹിത്യക്കാരൻ ചന്ദ്രശേഖരൻ തിക്കോടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് എൻ.എം. ബാലരാമൻ പാനൽ അവതരിപ്പിച്ചു.
കെ.ടി. സുകുമാരൻ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി രജനി.പി.നന്ദിയും രേഖപ്പെടുത്തി. ജില്ലാ കൗൺസിൽ അംഗം മുക്കം മുഹമ്മദ്, സിന്ധു സുരേഷ്, ആലംങ്കോട് സുരേഷ് ബാബു, പി. ഷാജി, ചന്ദ്രിക പൂമഠത്തിൽ, ബീന ടീച്ചർ, കെ.കെ.സുരേഷ് . അബു ഹാജി, സോമൻ നമ്പ്യാർ, ഒള്ളൂർ ദാസൻ ,ഷാജു ചെറുക്കാവിൽ . ഭാസ്കരൻ കിടാവ് , നാരായണൻ കിടാവ്. കുമാരൻ എന്നിവർ സംസാരിച്ചു.