കോഴിക്കോട് : ട്രോമ കെയർ (ട്രാക്ക്)- ന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി മെഡിക്കൽ കോളേജ് യൂണിറ്റിന് കീഴിൽ ആംബുലൻസ് സർവീസിന് തുടക്കമായി. ട്രാക്ക് ഓഫീസ് പരിസരത്തുനടന്ന ചടങ്ങിൽ പ്രസിഡന്റ് റിട്ട. പോലീസ് സൂപ്രണ്ട് സി.എം. പ്രദീപ്കുമാർ ഫ്ളാഗ് ഓഫ് ചെയ്തു. കൺട്രോളർ പി.എം. വിജയൻ അധ്യക്ഷനായി. ട്രാക്ക് മെഡിക്കൽ കോളേജ് യൂണിറ്റ് പ്രസിഡന്റ് മഠത്തിൽ അബ്ദുൽ അസീസ്, ഷിജു മണ്ണൂർ, മുഹമ്മദ് കോടമ്പുഴ, സത്താർ ഓമശ്ശേരി എന്നിവർ സംസാരിച്ചു.