രാമനാട്ടുകര: കാലങ്ങളായി അനുഭവിച്ചുവരുന്ന ദുരിതങ്ങൾക്ക് പരിഹാരം ഇല്ലാത്തതിൽ പ്രതിഷേധിച്ച് ബസ് സ്റ്റാൻഡ് കോംപ്ലക്സിലെ വ്യാപാരികൾ രാമനാട്ടുകര ബസ് സ്റ്റാൻഡ് മർച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. സലീം സിൽസാൻ അദ്ധ്യക്ഷത വഹിച്ചു. സാമൂഹിക മനുഷ്യവകാശ പ്രവർത്തകൻ ഷണ്മുഖനുണ്ണി ഉദ്ഘാടനംചെയ്തു. യോഗത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് പി.എം അജ്മൽ, യൂത്ത് വിംഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് സലീം രാമനാട്ടുകര, റഹ്മാൻ നോവ, കബീർ സെൽകിംഗ്, ബാവ ഫ്രണ്ട്സ് കൂൾബാർ, മിന്റ് ഷിനോജ്, ഹിദായത് ബാവു എന്നിവർ പ്രസംഗിച്ചു. കബീർ യൂറോ സ്വാഗതവും സലാം നന്ദിയും പറഞ്ഞു .
Ramanatukara News