കോഴിക്കോട്: കൂടരഞ്ഞിയിൽ ഉറങ്ങിക്കിടന്ന മകനെ അച്ഛൻ കുത്തി കൊലപ്പെടുത്തി. പൂവാറൻതോട് സ്വദേശി ബിജു എന്ന ജോൺ ചെരിയൻ ആണ് മകൻ ക്രിസ്റ്റിയെ (24) മദ്യലഹരിയിൽ കുത്തിക്കൊന്നത്. മദ്യപാനത്തെ തുടർന്നുള്ള തർക്കത്തിലാണ് കൊലപാതകമെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ രാത്രി മദ്യപിച്ച ശേഷം ഇരുവരും തമ്മിൽ വാക്കേറ്റത്തിൽ ഏർപ്പെട്ടിരുന്നു. ശനിയാഴ്ച പുലർച്ചെയാണ് കൊലപാതകം നടന്നത്.
ക്രിസ്റ്റി ഉറങ്ങിക്കിടക്കുമ്പോൾ ജോൺ കത്തി നെഞ്ചിൽ കുത്തിയിറക്കുകയായിരുന്നു. സ്ഥിരമായി മദ്യപിച്ച് വീട്ടിൽ വഴക്കുണ്ടാകുന്ന ആളാണ് ജോൺ. മരിച്ച ക്രിസ്റ്റിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. കൊലപാതകം ചെയ്ത ജോണിനെ തിരുവമ്പാടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസിൽ തുടരന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.