കുറ്റ്യാടി: പുലി വളർത്തുപട്ടിയെ കൊന്ന കാവിലുംപാറ വട്ടിപ്പനയിൽ സർവകക്ഷി യോഗം ചേർന്ന് ജാഗ്രത സമിതി രൂപവത്കരിച്ചു. മൂന്നു ദിവസം മുമ്പാണ് ഞാവള്ളി ജോസിന്റെ വീട്ടിൽ കയറി പട്ടിയെ പുലി കടിച്ചുകൊണ്ടുപോയത്.
വ്യാഴാഴ്ച വനംവകുപ്പ് വട്ടിപ്പനയിൽ കാമറ സ്ഥാപിച്ചിരുന്നു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി.ജി. ജോർജ് അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് അന്നമ്മ ജോർജ്, വാർഡ് മെംബർ മണലിൽ രമേശൻ, മനോജ് കാവുങ്കൽ താഴ, കുറ്റ്യാടി റേഞ്ച് ഫോറസ്റ്റർ സത്യൻ, എറ്റിയിൽ ജോസ് എന്നിവർ സംസാരിച്ചു. വനംവകുപ്പ് ദ്രുതകർമ സേന പ്രദേശത്ത് പരിശോധന നടത്താറുണ്ടെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഭാരവാഹികൾ: ജോസ് എട്ടിയിൽ (കൺ.), മനോജ് കാവുങ്കൽ (ചെയർ.).