ട്രോളിങ് നിരോധനം ഇന്ന് അർധരാത്രിയോടെ അവസാനിക്കും

ട്രോളിങ് നിരോധനം ഇന്ന് അർധരാത്രിയോടെ അവസാനിക്കും

ബേ​പ്പൂ​ർ: സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച യ​ന്ത്ര​വ​ത്കൃ​ത മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ളു​ടെ 52 ദി​വ​സ​ത്തെ ട്രോ​ളി​ങ് നി​രോ​ധ​നം തി​ങ്ക​ളാ​ഴ്ച അ​ർ​ധ​രാ​ത്രി 12 മ​ണി​യോ​ടെ അ​വ​സാ​നി​ക്കും. ബേ​പ്പൂ​ർ, പു​തി​യാ​പ്പ, കൊ​യി​ലാ​ണ്ടി, ചോ​മ്പാ​ല തു​ട​ങ്ങി​യ​വ​യാ​ണ് ജി​ല്ല​യി​ലെ പ്ര​ധാ​ന മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖ​ങ്ങ​ൾ. മ​ൺ​സൂ​ൺ​കാ​ല​ത്തെ മ​ത്സ്യ​ങ്ങ​ളു​ടെ പ്ര​ജ​ന​ന​ത്തി​നും മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളു​ടെ സ്വ​ത​ന്ത്ര​മാ​യ വ​ള​ർ​ച്ച​ക്കും ക​ട​ൽ​മ​ത്സ്യ​സ​മ്പ​ത്ത് വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും 1987ലാ​ണ് കേ​ര​ള​സ​ർ​ക്കാ​ർ ഡോ. ​വി. ബാ​ല​കൃ​ഷ്ണ​ൻ റി​പ്പോ​ർ​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ട്രോ​ളി​ങ് നി​രോ​ധ​നം ന​ട​പ്പി​ലാ​ക്കി​ത്തു​ട​ങ്ങി​യ​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി 12 മ​ണി ആ​വു​ന്ന​തോ​ടെ ജി​ല്ല​യി​ലെ വി​വി​ധ മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖ​ങ്ങ​ളി​ൽ ത​യാ​റാ​യി നി​ൽ​ക്കു​ന്ന ബോ​ട്ടു​ക​ൾ ക​ട​ലി​ലേ​ക്ക് കു​തി​ക്കും. ട്രോ​ളി​ങ് നി​രോ​ധ​നാ​ന​ന്ത​രം ക​ട​ലി​ൽ പോ​കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ഡീ​സ​ൽ നി​റ​യ്ക്ക​ൽ, ഐ​സ്, വെ​ള്ളം തു​ട​ങ്ങി​യ​വ ശേ​ഖ​രി​ക്കാ​നും ഭ​ക്ഷ​ണ സാ​മ​ഗ്രി​ക​ൾ, വ​ല, റോ​പ്, ബോ​ർ​ഡ്, മ​റ്റു മ​ത്സ്യ​ബ​ന്ധ​ന ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ ക​യ​റ്റു​ന്ന തി​ര​ക്കി​ലാ​ണ് തൊ​ഴി​ലാ​ളി​ക​ൾ. ക​ന്നി​ക്കൊ​യ്ത്ത് തേ​ടി പു​റ​പ്പെ​ടു​ന്ന ബോ​ട്ടു​ക​ൾ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും പെ​യി​ൻ​റി​ങ് ജോ​ലി​ക​ളും ജി.​പി.​എ​സ് സെ​റ്റ്, വാ​ക്കി ടോ​ക്കി, വ​യ​ർ​ലെ​സ് സെ​റ്റ്, കാ​മ​റ​ക​ൾ തു​ട​ങ്ങി​യ ഇ​ല​ക്ട്രോ​ണി​ക്സ് സം​വി​ധാ​ന​ങ്ങ​ളും ഒ​രു​ക്കി തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ​ത​ന്നെ ര​ജി​സ്ട്രേ​ഷ​ൻ അ​ട​ക്ക​മു​ള്ള നി​യ​മ​ന​ട​പ​ടി​ക​ളും പൂ​ർ​ത്തി​യാ​ക്കി.

ജി​ല്ല​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ബോ​ട്ടു​ക​ൾ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​കു​ന്ന​തും കൂ​ടു​ത​ൽ ആ​ളു​ക​ൾ മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജോ​ലി​യെ​ടു​ക്കു​ന്ന​തും ബേ​പ്പൂ​ർ ഫി​ഷി​ങ് ഹാ​ർ​ബ​ർ കേ​ന്ദ്രീ​ക​രി​ച്ചാ​ണ്. 600ൽ​പ​രം ബോ​ട്ടു​ക​ളാ​ണ് ബേ​പ്പൂ​ർ ഫി​ഷി​ങ് ഹാ​ർ​ബ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് മീ​ൻ​പി​ടി​ത്തം ന​ട​ത്തു​ന്ന​ത്. ഇ​തി​ൽ 200ഓ​ളം ബോ​ട്ടു​ക​ൾ ചെ​റി​യ മ​ര​ബോ​ട്ടു​ക​ളാ​ണ്. ഇ​ത്ത​രം ബോ​ട്ടു​ക​ൾ നാ​ല് മാ​സ​ങ്ങ​ൾ​ക്ക് ശേ​ഷം മാ​ത്ര​മാ​ണ് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പു​റ​പ്പെ​ടു​ക.

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!