
കുന്ദമംഗലം : കുന്ദമംഗലം നിയോജക മണ്ഡലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് 2,63,63,000 രൂപ സഹായധനമായി അനുവദിച്ചിട്ടുള്ളതായി പി.ടി.എ. റഹീം എം.എൽ.എ. അറിയിച്ചു. വ്യക്തികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടാണ് ദുരിതാശ്വാസനിധിയിൽ നിന്നുള്ള ധനസഹായം മാറ്റുന്നത്. ലഭിക്കുന്ന അപേക്ഷകരുടെ അർഹത വില്ലേജ് ഓഫീസ് മുഖേന അന്വേഷിച്ച് സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിക്കുന്നതെന്നും എം.എൽ.എ. പറഞ്ഞു.