മുക്കം: മുക്കത്തിനടുത്ത് കിഴക്കൻ മലയോര മേഖലയിലെ ഹൈസ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ ഇതര സംസ്ഥാന തൊഴിലാളിയടക്കം മൂന്നുപേർ പിടിയിൽ. അസം സ്വദേശി മോമൻ അലി, മലപ്പുറം അരീക്കോട് ഊർങ്ങാട്ടിരി സ്വദേശികളായ മുഹമ്മദ് അനസ്, യൂസുഫ് എന്നിവരെയാണ് മുക്കം പൊലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തിൽ കൂടുതൽ പേർ പിടിയിലാവാനുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. പെൺകുട്ടിയുടെ മൊഴിയിലും കുടുതൽ പേർ പീഡിപ്പിച്ചതായി പറയുന്നുണ്ട്. പെൺകുട്ടിയുടെ മാതാവിന്റെ സുഹൃത്തുക്കളാണ് പിടിയിലായവർ. മറ്റു പ്രതികൾക്കായി മുക്കം പൊലീസ് അന്വേഷണമാരംഭിച്ചു. വയറുവേദന കാരണം 15കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് നടന്ന പരിശോധനയിലാണ് ആറുമാസം ഗർഭിണിയാണെന്ന് അറിയുന്നത്. പിടിയിലായ പ്രതികളെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വിദ്യാർഥിനി ഇപ്പോൾ തിരുവനന്തപുരം ചൈൽഡ് കെയറിലാണുള്ളത്.