ബാലുശ്ശേരി: 20 ഗ്രാം എം.ഡി.എം.എയുമായി നാലു പേർ അറസ്റ്റിൽ. പോസ്റ്റ് ഓഫിസ് റോഡിൽ കുറ്റിക്കാട്ട് പറമ്പ് ജിഷ്ണുവിന്റെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് എം.ഡി.എം.എ പിടി കൂടിയത്. കുറ്റിക്കാട്ട് പറമ്പ് ജിഷ്ണു (25), നന്മണ്ട താനോത്ത് വീട്ടിൽ അനന്ദു എന്ന ടോബി (25),നന്മണ്ട കരിയാത്തൻ കാവ് തിയ്യക്കണ്ടി ആകാശ് (26), ചേളന്നൂർ കൈതോട്ടയിൽ മീത്തൽ അബിൻ (26) എന്നിവരെയാണ് പിടികൂടിയത്.
കോഴിക്കോട്, കൊയിലാണ്ടി, വടകര ഭാഗങ്ങളിലെ മയക്കു മരുന്ന് സംഘത്തിൽ പെട്ടവരാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. അനന്ദുവിന്റെ പേരിൽ മുമ്പ് രണ്ടുതവണ എം.ഡി.എം.എ പിടികൂടിയ കേസുണ്ട്. സമാനമായ കേസിൽ ആകാശും ജയിലിൽ കിടന്നിട്ടുള്ളതാണ്. പിടികൂടിയ എം.ഡി.എം.എക്ക് 60,000 രൂപ വിലവരും. ഇവർ സഞ്ചരിച്ച താർജീപ്പും കസ്റ്റഡിയിലെടുത്തു. നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി. പ്രകാശൻ പടന്നയിൽ, പേരാമ്പ്ര ഡിവൈ.എസ്.പി വി.വി ലതീഷ് ബാലുശ്ശേരി ഇൻസ്പെക്ടർ ടി.പി ദിനേശ് എന്നിവരുടെ നേതൃത്വത്തിൽ ബാലുശ്ശേരി എസ്.ഐമാരായ എം.സുജിലേഷ്, എൻ.കെ. അബ്ദുൾ റഷീദ്, സി. സുരേന്ദ്രൻ, എ.എസ്. ഐ കെ.വി റസൂല, സ്പെഷൽ സ്ക്വോഡ് എസ്.ഐ മാരായ രാജീവ് ബാബു, പി.ബിജു, സീനിയർ സി.പി.ഒ മാരായ എൻ.ജയരാജൻ, എൻ.എം ജിനീഷ് ,പി.പി, മുനീർ, എൻ.എം.ഷാഫി, ടി.കെ.ശോബിത്ത്, കെ.ടി ബിജു , ഇ.കെ മുഹമ്മദ് ഷമീർ, ഇ.എം രതീഷ്, കെ.ഫൈസൽ, പി.ഷാലിമ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടി കൂടിയത്