പേരാമ്പ്ര: റഗുലേറ്റഡ് മാർക്കറ്റ് ഗ്രൗണ്ടിൽ നിക്ഷേപിച്ച മാലിന്യങ്ങൾ എടുത്തുമാറ്റണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഓഫിസ് ഉപരോധം സംഘർഷത്തിൽ കലാശിച്ചു. രാവിലെതന്നെ യു.ഡി.എഫ് പ്രവർത്തകർ ഓഫിസ് തുറക്കാനെത്തിയ ജീവനക്കാരെ തടഞ്ഞു.
സമരക്കാരെ അറസ്റ്റ് ചെയ്യാനുള്ള നീക്കം യു.ഡി.എഫ് പ്രവർത്തകരും പൊലീസും തമ്മിൽ വാക്തർക്കം സംഘർഷത്തിലേക്ക് നീങ്ങി. സമരം രാജൻ മരുതേരി ഉദ്ഘാടനം ചെയ്തു. ചെയർമാൻ കെ.പി. റസാക്ക് അധ്യക്ഷത വഹിച്ചു. കെ.സി. രവീന്ദ്രൻ, മുസ്ലിം ലീഗ് ജില്ല ആക്ടിങ് സെക്രട്ടറി സി.പി.എ. അസീസ് മുഖ്യ പ്രഭാഷണം നടത്തി.
ഡി.സി.സി സെക്രട്ടറി പി.കെ. രാഗേഷ്, ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി മനോജ് എടാണി, ടി.പി. മുഹമ്മദ്, ഇ. ഷാഹി, പി.എസ്. സുനിൽകുമാർ, വി. ആലീസ് മാത്യു, എം.കെ.സി. കുട്ട്യാലി, ടി.പി. മുഹമ്മദ്, പുതുക്കുടി അബ്ദുഹിമാൻ, ആർ.കെ. രജീഷ് കുമാർ അർജുൻ കറ്റയാട്ട്, ബാബു തത്തക്കാടൻ, രമേഷ് മഠത്തിൽ, ആർ.കെ. മുഹമ്മദ്, പി.എം. പ്രകാശൻ, കെ.സി. മുഹമ്മദ്, സൽമ നന്മനക്കണ്ടി തുടങ്ങിയവർ സംസാരിച്ചു.
സമരക്കാരെ പൊലീസ് ക്രൂരമായി മർദിച്ചെന്നാരോപിച്ച് യു.ഡി.എഫ് പ്രവർത്തകർ പേരാമ്പ്രയിൽ പ്രകടനം നടത്തി.