താമരശ്ശേരി: തിളച്ച പാൽപാത്രം ദേഹത്തേക്ക് മറിഞ്ഞ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരു വയസ്സുകാരൻ മരിച്ചു. താമരശ്ശേരി ചുങ്കം കയ്യേലിക്കുന്നിൽ താമസിക്കുന്ന ഇല്ലിപ്പറമ്പിൽ നസീബ് -ജസ്ന ദമ്പതികളുടെ മകൻ അസ്ലൻ അബ്ദുല്ല ആണ് മരിച്ചത്.
ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കുഞ്ഞിന്റെ ദേഹത്ത് തിളച്ച പാൽപാത്രം മറിഞ്ഞുവീണ് ഗുരുതരമായി പൊള്ളലേറ്റത്. ഉടൻ താമരശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ബുധനാഴ്ച ഉച്ചയോടെയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം വ്യാഴാഴ്ച താമരശ്ശേരി കെടവൂർ ജുമാ മസ്ജിദിൽ ഖബറടക്കും. സഹോദരങ്ങൾ: നേഹ നസീബ്, ഹംദാൻ അബ്ദുല്ല, അൽഹാൻ അബ്ദുല്ല.