പാലേരി: ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ പെരുവണ്ണാമൂഴി-തോട്ടത്തിൽ താഴെ എൽ.പി സ്കൂൾ റോഡിന്റെ നടുവിൽ ജൽജീവൻ അധികൃതർ എടുത്ത കുഴി ആഴ്ചകൾ കഴിഞ്ഞിട്ടും നികത്താത്തത് അപകടഭീഷണി ഉയർത്തുന്നു.
പാലേരി ഫീഡറിൽ ജലം ലഭ്യമാക്കാനാണ് കുഴി എടുക്കുന്നതെന്നും ഒറ്റദിവസംകൊണ്ട് റോഡ് പൂർവസ്ഥിതിയിലാക്കുമെന്നുമായിരുന്നു നാട്ടുകാരോട് പറഞ്ഞത്. എന്നാൽ ഇതുവരെ നികത്താനുള്ള ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായില്ല. കുഴിയുള്ളതുകൊണ്ട് റോഡിൽ നിരന്തരം ഗതാഗത തടസ്സമുണ്ടാവുകയാണ്. കുഴി എത്രയും പെട്ടെന്ന് നികത്താനുള്ള നടപടി കൈക്കൊള്ളണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.