സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കോൽക്കളിക്കിടെ സ്റ്റേജിലെ കാര്‍പ്പെറ്റിൽ തടഞ്ഞ് വീണ് വിദ്യാർഥിയുടെ കൈ ഒടിഞ്ഞു. എറണാകുളം തണ്ടെക്കാട് ജമാഅത്ത് സ്കൂളിലെ ഒന്‍പതാംക്ലാസ് വിദ്യാർഥി അൽ സുഫിയാനാണ് പരുക്കേറ്റത്. വിദ്യാർത്ഥിയെ ബീച്ച് ഹോസ്പിറ്റലിലേക്ക് മാറ്റി. ഗുജറാത്തി ഹാളിലെ വേദി അഞ്ചിലായിരുന്നു അപകടമുണ്ടായത്. അപകടത്തെ തുടര്‍ന്ന് ശക്തമായ പ്രതിഷേധവുമായി വിദ്യാർഥിയുടെ മാതാപിതാക്കളും അധ്യാപകരും സഹപാഠികളും രംഗത്തെത്തി. വീണ്ടും മത്സരിക്കാന്‍ അവസരം നല്‍കാമെന്ന് അധികൃതര്‍ അറിയിച്ചെങ്കിലും അല്‍ സുഫിയാന് പരുക്കേറ്റതിനാല്‍ മത്സരിക്കാന്‍ സാധിച്ചില്ല.
11 മണിക്ക് ആരംഭിക്കേണ്ടിയിരുന്ന കോല്‍ക്കളി മത്സരം 12 മണിക്ക് ശേഷമാണ് ആരംഭിച്ചത്. മത്സരം തുടങ്ങുന്നതിന് മുന്നേ വിദ്യാർത്ഥികൾ കാർപ്പറ്റിൽ കളിക്കാൻ കഴിയില്ലെന്ന് പരാതിപ്പെട്ടിരുന്നു.