കുറ്റ്യാടി: മഹാത്മ ഗാന്ധി തൊഴിലുറപ്പ് പദ്ധതി തകർക്കാൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാറിൻ്റെ നടപടി തിരുത്തണെമെന്ന് ദേശീയ കർഷക തൊഴിലാളി യൂണിയൻ (ഡി.കെ.ടി.എഫ്) കുറ്റ്യാടി നിയോജക മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് യു.വി ദിനേശ് മണി ഉദ്ഘാടനം ചെയ്തു. പ്രശാന്ത് മരന്തരത്തൂർ അദ്ധ്യക്ഷത വഹിച്ചു. ശ്രീജേഷ് ഊരത്ത് പാസ്ബുക്ക് വിതരണം ചെയ്തു. മനോജ് കുമാർ പാലങ്ങാട് മുഖ്യപ്രഭാഷണം നടത്തി. പി.കെ. സുരേഷ്, മൂഴിക്കൽ ശ്രീധരൻ, ചരിച്ചിൽ മൊയ്തു, എൻ.സി കുമാരൻ, ടി സുരേഷ് ബാബു, പി.കെ യൂസഫ്, ടി അശോകൻ, മംഗലശ്ശേരി ബാലകൃഷ്ണൻ, സറീന പുറ്റങ്കി, കെ ഷിജീഷ്, ഗോപി കൂരാറ പ്രസംഗിച്ചു.