ഓട്ടോ തൊഴിലാളി സംഗമവും ഓണക്കിറ്റ് വിതരണവും

ഓട്ടോ തൊഴിലാളി സംഗമവും ഓണക്കിറ്റ് വിതരണവും

കോഴിക്കോട്: സി.എം.പി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിലെ ഓട്ടോ തൊഴിലാളി സംഗമവും ഓണക്കിറ്റ് വിതരണവും സംഘടിപ്പിച്ചു. സംഗമം സി.എം.പി സംസ്ഥാന അസി. സെക്രട്ടറി സി.എൻ.വിജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജി.നാരായണൻ കുട്ടി മുഖ്യാതിഥിയായി. ജില്ലാസെക്രട്ടറി അഷ്റഫ് മണക്കടവ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൻ.പി അബദുൾ ഹമീദ്, കെ.പി. ഗോപാലകൃഷ്ണൻ, ചാലിൽ മൊയ്തീൻകോയ, പി.ബാലഗംഗാധരൻ, എൻ. വിനോദ് എന്നിവർ പ്രസംഗിച്ചു.

ഓട്ടോ തൊഴിലാളികൾക്കായി ജില്ലയിൽ പുതിയ യൂണിയൻ രൂപികരിക്കാൻ തീരുമാനിച്ചു. കോ ഓർഡിനേറ്ററായി കെ.പി.ഗോപാലകൃഷ്ണനെ തിരഞ്ഞെടുത്തു.

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!