തിരുവമ്പാടി പഞ്ചായത്ത് ഓണാഘോഷം

തിരുവമ്പാടി പഞ്ചായത്ത് ഓണാഘോഷം

തിരുവമ്പാടി :തിരുവമ്പാടി പഞ്ചായത്തും കുടുംബശ്രീ സി.ഡി.എസും ചേർന്ന് നടത്തുന്ന ഓണാഘോഷ പരിപാടികൾക്ക് തുടക്കമായി. പഞ്ചായത്ത് ആസ്ഥാനത്ത് മനോഹരമായ പൂക്കളം ഒരുക്കിയാണ് ഓണാഘോഷ പരിപാടികളാരംഭിച്ചത്.

പുലിക്കളിയും വാദ്യമേളങ്ങളും,സൗഹൃദ വേഷങ്ങളും നിറം പകർന്ന ഘോഷയാത്ര നടന്നു .13 വാർഡുകളിൽ നിന്നുള്ളവർ പങ്കെടുത്ത പൂക്കള മത്സരവും നടന്നു. ഓണ ചന്ത 3 ഇന്ന് മുതൽ 9 വരെ ബസ്സ്റ്റാൻഡ് പരിസരത്ത് നടക്കും. പായസ മേളയും മത്സരവും നടത്തും.വിവിധ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നവർക്ക് പ്രോത്സാഹന സമ്മാനങ്ങളും ക്യാഷ് അവാർഡും നൽകും . പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട്, വൈസ് പ്രസിഡന്റ് കെ. എ. അബ്ദുറഹിമാൻ സ്ഥിരം സമിതി അദ്ധ്യക്ഷൻമാർ, അംഗങ്ങൾ, ജീവനക്കാർ എന്നിവർ നേതൃത്വം നൽകി.

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!