കോഴിക്കോട്: ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് അംഗങ്ങൾക്കും ജീവനക്കാർക്കും മാനസിക സമ്മർദ്ദ നിവാരണ പരിശീലനം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ആരോഗ്യ, ഹോമിയോപ്പതി, ഭാരതീയ ചികിത്സാ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിൽ ജില്ലാ പഞ്ചായത്ത് മിനി മീറ്റിംഗ് ഹാളിൽ നടന്ന പരിപാടി പ്രസിഡന്റ് മില്ലി മോഹൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.കെ. നവാസ് അദ്ധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബാലാമണി, ജില്ലാ പഞ്ചായത്ത് അംഗം കെ. സുബിന എന്നിവർ പ്രസംഗിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബൽകീസ് സ്വാഗതവും ജില്ലാ പഞ്ചായത്ത് അംഗം മുഹമ്മദൻസ് നന്ദിയും പറഞ്ഞു